ശിരോവസ്ത്രം ധരിച്ച യുവതിയെ പുറത്താക്കിയ കടയുടമയ്ക്ക് പിഴ
ഓസ്ലോ• ശിരോവസ്ത്രം ധരിച്ചെത്തിയ മുസ്ലിം യുവതിയോട് മതപരമായ വിവേചനം കാട്ടിയതിനു ഹെയര്‍ ഡ്രസ്സിങ് സ്ഥാപനം നടത്തുന്ന സ്ത്രീക്കു നോര്‍വേ കോടതി 1000 യൂറോ പിഴശിക്ഷ നല്‍കി. തെക്കു പടിഞ്ഞാറന്‍ നോര്‍വേയിലെ ബ്രൈന്‍ എന്ന ചെറുപട്ടണത്തില്‍ ഹെയര്‍ സലൂണ്‍ നടത്തുന്ന മെറീറ്റ് ഹോഡ്നി(47)ക്കാണു ശിക്ഷ. സലൂണില്‍ എത്തിയ മാലിക ബയാനോ(24)യോടു ബോധപൂര്‍വം വിവേചനം കാട്ടുകയും സലൂണില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായി കോടതി കണ്ടെത്തി.
വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണു ഹോഡ്നി. ശിരോവസ്ത്രം കാണുമ്ബോള്‍ അതു മതചിഹ്നമായല്ല, സ്വേച്ഛാധിപത്യ ആശയങ്ങളുടെ ചിഹ്നമായാണു താന്‍ കാണുന്നതെന്നാണു ഹോഡ്നി വാദിക്കുന്നത്.
No comments:
Post a Comment