Monday, 12 September 2016

കൊച്ചിക്കൊരു സിംഫണി ഓർക്കസ്ട്ര; സ്വപ്നവുമായി അന്ന ആമി ഫിലിപ്












കൊച്ചി ∙ കൊച്ചി ആസ്ഥാനമായി സിംഫണി ഓർക്കസ്ട്രയെന്ന സ്വപ്നവുമായി മലയാളി സംഗീതജ്ഞ അന്ന ആമി ഫിലിപ്സ് കേരളത്തിൽ സംഗീത ശിൽപശാലകൾ സംഘടിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞരെയും ഉൾപ്പെടുത്തിയാണു കേരളത്തിലെ ഏഴു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി സംഗീത ശിൽപശാല.


ഒക്ടോബർ രണ്ടിനു കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻ സെന്ററിലാണ് (സിഎസി) ആദ്യ ശിൽപശാല. തുടർന്നു മൂന്നു മുതൽ 10 വരെ വിവിധ സ്കൂളുകളിലും ശിൽപശാലകൾ നടത്തും. ഏഴിനു തിരുവനന്തപുരം താജ് വിവാന്തയിലും എട്ടിനു കൊച്ചിയിലും സംഗീത വിരുന്നും ഇതിന്റെ ഭാഗമായുണ്ടാകും. ജർമനിയിൽ നിന്നുള്ള സംഗീതജ്ഞർ കൊച്ചിയിൽ താമസിച്ചാകും പരിശീലനം നൽകുന്നത്. 

പാശ്ചാത്യ സംഗീതലോകം മലയാളി കുട്ടികൾക്ക് ആധികാരികമായി പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബെംഗളൂരു ഗോഥേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണു ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. ജർമനിയിൽ മ്യൂസിക് സോഷ്യോളജിയിൽ പിഎച്ച്ഡി ചെയ്യുന്ന അന്ന ആമി ഫിലിപ് പ്രശസ്ത ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ഫിലിപ് അഗസ്റ്റിന്റെ മകളാണ്. എ.ആർ. റഹ്മാന്റെ കെഎം കൺസർവേറ്ററി ഓഫ് മ്യൂസിക്കിലും പ്രവർത്തിച്ചിരുന്നു.

No comments:

Post a Comment