Monday, 12 September 2016

ഡൽഹി ഡൈനമോസിന് 2–1 വിജയം



സ്കീൻ (സ്വീഡൻ) ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനുള്ള മുന്നൊരുക്കത്തിനായി സ്വീഡനിലെത്തിയ ഡൽഹി ഡൈനമോസിന് ആദ്യ വിജയം. ഒരു ഗോളിനു പിന്നിൽനിന്നശേഷം തിരിച്ചടിച്ച ഡൽഹി സ്കീൻ ഐഎഫ് ക്ലബിനെ 2–1നു തോൽപിച്ചു. സ്വീഡനിൽ രണ്ടാം പരിശീലന മത്സരം കളിക്കുന്ന ഡൽഹി ഡൈനമോസ് കളിയുടെ ഭൂരിഭാഗം സമയവും പിന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മിഡ് ഫീൽഡർ കീൻ ലൂയിസും മാഴ്സെലോ ലീറ്റും നേടിയ ഗോളുകളിലൂടെ അവർ സ്വീഡൻ ക്ലബിനുമേൽ ഉജ്വല വിജയം കണ്ടെത്തി. ടീമിന്റെ പ്രകടനം കോച്ച് സാംബ്രോട്ടയെയും ആഹ്ലാദിപ്പിച്ചുവെന്നുറപ്പ്.

No comments:

Post a Comment