എഫ്സി ഗോവയ്ക്ക് 3–1 തോൽവി
പനജി ∙ കോച്ചിന്റെ നാട്ടിൽപ്പോയി പരിശീലനം നടത്തുന്ന എഫ്സി ഗോവയ്ക്ക് ആദ്യ പരിശീലന മത്സരത്തിൽ 3–1 തോൽവി. കോച്ച് സീക്കോയുടെ നിർദേശപ്രകാരം റിയോയിലെത്തിയ ടീം ബംഗു അത്‌ലറ്റിക്കോ ക്ലബിനെതിരായ പോരാട്ടത്തിലാണു തോൽവി ഏറ്റുവാങ്ങിയത്. ആറു പരിശീലന മത്സരങ്ങളിൽ ആദ്യത്തേതായിരുന്നു ഇത്.
അതിവേഗത്തിലുള്ള ആക്രമണഫുട്ബോളാണു ബംഗു ടീം കാഴ്ചവച്ചത്. ആദ്യ പകുതിയിൽത്തന്നെ അവർ 3–0നു മുന്നിലെത്തി. പിന്നീടു ഫുൾബായ്ക്ക് ഫുൾഹഗാൻകോ കാർജഡോസോ വിജയമാർജിൻ കുറിച്ചുവെന്നുമാത്രം. 3–5–2 ശൈലിയിലാണ് ഗോവ കളിച്ചത്.

No comments:
Post a Comment