കൊച്ചിയില്‍ ഭീകരാക്രമണ ഭീഷണി;ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണ് കേന്ദ്ര എജന്‍സികള്‍ കൈമാറിയത്.
ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി ഇന്നലെ നടത്താനിരുന്ന സമ്മേളനവേദിയില്‍ ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണ് കേന്ദ്ര എജന്‍സികള്‍ കൈമാറിയത്. ഇതേത്തുടര്‍ന്നു ചടങ്ങു മറ്റൊരിടത്തു കനത്ത സുരക്ഷയില്‍ നടത്തി. അതിഥിയായിരുന്ന രാഹുല്‍ ഈശ്വറിനെ പൊലീസ് തടയുകയും ചെയ്തു.
ഭീഷണി സംബന്ധിച്ച വിവരം ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കേരളാ പൊലീസിനു ലഭിച്ചത്.
തുടര്‍ന്നു വളരെശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയത്.
ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയായി ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍നിന്നുള്ള പ്രതിഷേധമെന്ന നിലയിലാണു ചടങ്ങു സംഘടിപ്പിച്ചത്. മറ്റുമതസ്ഥരായ വ്യക്തികളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു.
No comments:
Post a Comment