ഭാര്യയെയും മകനെയും കൊന്നത് ഫെയ്സ്ബുക്കിലൂടെ ലൈവായി അറിയിച്ചു
അമേരിക്ക: നോര്‍ത്ത് കരോലീനയിലെ ഏള്‍ വാലന്‍റൈന്‍ എന്ന യുവാവ് ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ അസാധാരണമായൊന്നും സുഹൃത്തുക്കള്‍ക്ക് തോന്നിയില്ല. എന്നാല്‍ ലൈവിലൂടെ താന്‍ നടത്തിയ വലിയ ക്രൂരത വാലന്‍റൈന്‍ അറിയിച്ചതോടെ എല്ലാവരും ഞെട്ടി.
തന്‍റെ മുന്‍ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വരികയാണ് താനെന്ന് ഇയാള്‍ വീഡിയോയിലൂടെ വ്യക്തമാക്കി. തന്‍റെ ഭാര്യയുടെ മാതാപിതാക്കളെ കൊല്ലാനുള്ള യാത്രയിലാണ് താനെന്നും പറഞ്ഞു. വീഡിയോ കണ്ട ഉടനെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മകനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കൂറുകള്‍ നീണ്ട പോലീസ് അന്വേഷണത്തില്‍ കൊളംബിയയിലെ ഒരു ഹോട്ടലില്‍ ഇയാളെ കണ്ടെത്തി.
പോലീസ് വളഞ്ഞ ഉടനെ സ്വയം വെടിയുതിര്‍ത്ത് ഇയാള്‍ മരിച്ചു. കുറച്ചു വര്‍ഷങ്ങളായി വാലന്‍റൈനും ഭാര്യയും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായിരുന്നു. ഇതിനിടെ ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ രാത്രി അതിക്രമിച്ചു കയറിയാണ് ഇയാള്‍ കൊല നടത്തിയത്.
No comments:
Post a Comment