മുന്നണി വിട്ട മാണിക്ക് വേണ്ടി പ്രതികരിച്ച സുധീരന്‍ ബാബുവിന് വേണ്ടി രംഗത്തുവരാത്തത് എന്തേ? ജേക്കബ് തോമസ് കഴിഞ്ഞ സര്‍ക്കാറിനോട് അന്ധമായ വിരോധം പുലര്‍ത്തുന്നു; ബാബുവിനോടുള്ള വിരോധം തുറമുഖ മേധാവിയായിരിക്കേ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍: കെപിസിസി ഉപാധ്യക്ഷന്‍ എം എം ഹസന്‍ മറുനാടന്‍
തിരുവനന്തപുരം: സംസഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി കടുത്ത വെല്ലുവിളികളെ നേരിടുന്ന സമയമാണിപ്പോള്‍. കോണ്‍ഗ്രസിനെ അപ്രത്യക്ഷമാക്കി ബിജെപി മുന്നേറ്റം നടത്താനുള്ള ശ്രമങ്ങള്‍ ശക്തമായിരിക്കയാണ് ഒരു വശത്ത്. മറുവശത്ത് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്നത് പാളയത്തിലെ പടയും കോണ്‍ഗ്രസിന് വിജിലന്‍സ് കേസുകളുമാണ്. കെ ബാബുവെന്ന മുന്മന്ത്രിയുടെ വീട് വിജിലന്‍സ് റെയ്ഡ് നടത്തിയപ്പോള്‍ അതില്‍ പ്രതിഷേധിക്കാന്‍ ആദ്യമെത്തിയത് എ ഗ്രൂപ്പ് നേതാവും കെപിസിസി ഉപാധ്യക്ഷനുമായ എംഎം ഹസന്‍ ആയിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ബാബുവിനെ പിന്തുണക്കാന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ എ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലുമാണ്.
കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പ്രതികരിക്കാതിരുന്നത് അനൗജിത്യപരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇക്കാര്യത്തില്‍ സുധീരനോടുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ഹസന്റെ പ്രതികരണം. കെപിസിസി അധ്യക്ഷനെ കടന്നാക്രമിച്ചു കൊണ്ടാണ് സുധീരന്‍ സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും അഭിപ്രായം രേഖപെടുത്തുന്നയാളാണ് വി എം സുധീരന്‍ പക്ഷേ ഇക്കാര്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്ബോള്‍ പറയുന്നത് 24ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറയാം എന്നാണ്. അത്തരം നടപടി ഒരു അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ലെന്നും തീര്‍ത്തും ഗൗര്‍ഭാഗ്യകരമാണെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങളിലും സുധീരന്‍ പ്രതികരിക്കുന്നത് ഇത്തരത്തിലാണോ എന്നും ഹസ്സന്‍ ചോദിക്കുന്നു.
നേരത്തെ ബാബുവിനെതിരെ അന്വേഷണം നടന്നെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രതികാര നടപടികളാണ് സ്വീകരിക്കുന്നത്. അങ്ങനെയൊരു അവസ്ഥയില്‍ പാര്‍ട്ടിയെ ഒത്തിണക്കത്തോടെയും പിന്തുണയോടെയും കൊണ്ട് പോകേണ്ടയാളാണ് പാര്‍ട്ടി അധ്യക്ഷന്‍. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നയാളാണ് ബാബു എന്ന കാര്യം സുധീരന്‍ മറക്കരുതെന്നും ഹസ്സന്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബാബുവിന് ഉള്‍പ്പടെയുള്ളവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്ന് സീറ്റ് നല്‍കുകയും ബാബു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതാണോ കെപിസിസി അധ്യക്ഷന്റെ മൗനത്തിന് കാരണമെന്ന ചോദ്യത്തിന് അത്തരം നിലപാടുകളിലേക്ക് പോകേണ്ട സമയമാണോ ഇത് എന്നായിരുന്നു ഹസ്സന്റെ മറുപടി.
കെപിസിസി അധ്യക്ഷന്റെ പദവിയില്‍ സുധീരന്‍ തുടരുന്നതിനോട് പാര്‍ട്ടിയിലെ ഇരു ഗ്രൂപ്പുകള്‍ക്കും താല്‍പര്യം എപ്രകാരമാമെന്ന ചോദ്യത്തിന്. പാര്‍ട്ടി അധ്യക്ഷന്‍ എന്നാല്‍ പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ട് പോകേണ്ട ആളാണ്. സുധീരന് ഇപ്പോഴും അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും ഹസ്സന്‍ പറയുന്നു. മാത്രവുമല്ല കെ ബാബുവിന്റെ കാര്യത്തില്‍ പ്രതികരിക്കാതികരിക്കുന്ന സുധീരന്‍ കഴിഞ്ഞ ദിവസം മാണിക്കെതിരെ സുകേശന്‍ മൊഴി നല്‍കിയപപ്പോള്‍ മാണിയെ ന്യായീകരിച്ചിരുന്നു. മുന്നണി വിട്ട് പുറത്ത് പോയ ഒരാളെ ന്യായീകരിക്കുന്നയാള്‍ എന്ത്കൊണ്ട് സ്വന്തം പാര്‍ട്ടിക്കാരനായ ബാവുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്നും ഹസ്സന്‍ ചോദിക്കുന്നു.
ഇപ്പോള്‍ വിജിലന്‍സിന്റെ തലപ്പത്തുള്ള ജേക്കബ് തോമസ് കഴിഞ്ഞ സര്‍ക്കാറിനോട് അന്ധമായ വിരോധം പുലര്‍ത്തുന്നയാളാണ്. ബിജു രമേശിന്റെ പരാതിയിലാണ് ബാബുവിനെതിരായ കേസ് വീണ്ടും അന്വേഷിക്കുന്നത്. വിജിലന്‍സിന്റെ പേര് പറഞ്ഞ കാണിക്കുന്ന ഇത്തരം പക പോക്കലുകള്‍ക്ക മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയിരിക്കുകയാണ് മുന്‍പ് തുറമുഖ വകുപ്പിലെ ഒരു കേസില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന ബാബുവിനോടുള്ള ശത്രുതയും കേസിനും പ്രതികാര നടപടികള്‍ക്കും കാരണമായതായി ഹസ്സന്‍ പറയുന്നു.
സംഘടനാ തെരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്തില്‍ മാത്രം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഏവര്‍ക്കും അറിയാം പക്ഷേ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞടുപ്പ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നും ഹസ്സന്‍ ചോദിക്കുന്നു.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം ആദ്യം സംഘടന തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എഐസിസി പരിഗണനയിലുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ഗ്രൂപ്പില്ലാ എന്ന് പറയുന്നവര്‍ വ്യക്തി താല്പര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ മാത്രമാണ് അങ്ങനെ പ്രസംഗിച്ച് നടക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് എന്നത് എല്ലാ കാലത്തും ഉണ്ടായിട്ടുള്ള ഒന്നാണ് അതില്‍ പ്രത്യേകമായി ഒന്നുമില്ലെന്ന് പല തവണ പറഞ്ഞതാണ്. സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിന്റെ പേരിലും മറ്റുമാണ് പലരും ഗ്രൂപ്പ് വിട്ട് സ്വതന്ത്രമായി നില്‍ക്കുന്നത്.ഗ്രൂപ്പിന്റെ പേരിലാണ് അധികാരം നഷ്ടപെട്ടത് എന്ന് കരുതുന്നില്ല, സര്‍ക്കാറിന്റെ അവസാന കാലത്തെ ചില തീരുമാനങ്ങളും ചിലരുടെ അഴിമതിയുമൊക്കെയാണ് പരാജയത്തിന് കാരണം.
കേരളത്തില്‍ പ്രതിപക്ഷം ദുര്‍ബലമാണെന്നത് ശരിയാണ് പകക്ഷേ അത് അംഗബലത്തില്‍മാത്രമാണ്. അക്രമവും പ്രതിഷേധവും മാത്രമാണ് പ്രതിപക്ഷത്തിന്റെ ശക്തി എന്ന് കോണ്‍ഗ്രസും യുഡിഎഫും വിശ്വസിക്കുന്നില്ല.അക്രമ രാഷ്ട്രീയത്തിന് സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്ന കുമ്മനത്തിന്റെ പരാമര്‍ശത്തോട് യോജിപ്പില്ല. രണ്ട് പാര്‍ട്ടികളും അക്രമത്തിന്റെ വക്താക്കളാണ്. അതോടൊപ്പം ത്നനെ സിപിഐ(എം) ഇപ്പോള്‍ ചെയ്യുന്ന പല കാര്യങ്ങളും കൈകൊള്ളു്നന ചില തീരുമാനങ്ങളും ബിജെപിയെ വളരാന്‍ സഹായിക്കുന്നത് മാത്രമാണെന്നും ഹസ്സന്‍ പറഞ്ഞു. ശബരിമല വിഷയമാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കുമ്ബോള്‍ വിശ്വാസികളുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്നും ഹസ്സന്‍ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ലെന്ന കുമ്മനം രാജശേഖരന്റെ വാദത്തെ ഹസന്‍ തള്ളി. ഡല്‍ഹിയിലെ എകെജി ഭവന്‍ ആക്രമിച്ചതും കരിഓയില്‍ ഒഴിച്ചതും ഓര്‍മ്മയുണ്ടോ എന്നാണ് ഹസന്‍ പറഞ്ഞത്.
No comments:
Post a Comment