ഭൂമി കുലുക്കി ഉത്തര കൊറിയയുടെ ആണവ പരീക്ഷണം
സോള്‍ • ഉത്തര കൊറിയ ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തമായ ആണവ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. ആണവ പരീക്ഷണത്തിനു പിന്നാലെ പ്രധാന ആണവകേന്ദ്രത്തിനു സമീപം 5.3 തീവ്രത രേഖപ്പെടുത്തിയ 'കൃത്രിമ ഭൂചലന'മുണ്ടായെന്നും ദക്ഷിണ കൊറിയന്‍ സൈനിക വക്താവ് അറിയിച്ചു. പുതിയ നീക്കം വീണ്ടും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ വളര്‍ത്തുന്നതായി. കഴിഞ്ഞ ദിവസം, മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ കൂടി പരീക്ഷണ വിക്ഷേപണം നടത്തി ഉത്തരകൊറിയ ശക്തി പ്രകടനം നടത്തിയിരുന്നു.
ഉത്തര കൊറിയയിലെ പുന്‍ഗായ്റി ആണവനിലയത്തിന് സമീപത്താണ് 'കൃത്രിമ ഭൂമികുലുക്കം' അനുഭവപ്പെട്ടത്. പ്രതിഷ്ഠാദിന ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്.
നടന്നത് ആണവപരീക്ഷണമാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇത് വിജയകരമായിരുന്നോ എന്നു പരിശോധിക്കുകയാണ്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രകമ്ബനം 10 കിലോമീറ്ററോളം എത്തിയെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധ വക്താവ് അറിയിച്ചു.
2013 ഫെബ്രുവരിയില്‍ ഉത്തര കൊറിയ നടത്തിയ മൂന്നാത്തെ പരീക്ഷണമാണ് ഇതുവരെ ഏറെ ശക്തമായിരുന്നത്. ആറു മുതല്‍ ഒന്‍പത് കിലോമീറ്റര്‍ ദൂരം വരെയായിരുന്നു ഇതിന്റെ പ്രകമ്ബനം ഉണ്ടായത്.
No comments:
Post a Comment